കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ സമ്പര്ക്കയജ്ഞവുമായി ബി.ജെ.പി. പുതുവത്സരദിനമായ ജനുവരി ഒന്നു മുതല്‍ ഒരാഴ്ചയാണ് സമ്പര്‍ക്കം നടത്തുക. ഈ ദിവസങ്ങളില്‍ പ്രാഥമിക അംഗം മുതല്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വരെയുള്ളവര്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെ വിശദാംശങ്ങളുമായി വീടുവീടാന്തരം കയറിയിറങ്ങും. ഇതിനായി പ്രത്യേക ലഘുലേഖയും തയ്യാറാക്കിയിട്ടുണ്ട്.
സമ്പര്‍ക്കത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് എന്‍.ഹരി കോട്ടയം മുന്‍സിപ്പാലിറ്റി 81-ാം നമ്പര്‍ ബൂത്തിലെ വീടുകളില്‍ സമ്പര്‍ക്കം നടത്തി നിര്‍ഹിച്ചു. ജില്ലയിലെ 1489 ബൂത്തുകളിലും വിപുലമായ സമ്പര്‍ക്കം നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചതായി അദ്ദേഹം അറിയിച്ചു. ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് ടി.ടി.സന്തോഷ്,ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ റാവുത്തര്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ലാല്‍കൃഷ്ണ ടി,കോട്ടയം നിയോജക മണ്ഡലം സെക്രട്ടറി ജോമോന് പനച്ചിക്കാട്, സുനില്‍ ബഞ്ചമിന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: