കലവൂര്‍: ആര്‍ഒ പ്ലാന്റ് പ്രവര്‍ത്തന രഹിതം, കുടിവെള്ളത്തിനായി ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 17-ാം വാര്‍ഡിലെ നടുവില്‍ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ആര്‍ഒ പ്ലാന്റാണ് പ്രവര്‍ത്തനരഹിതമായി മാസങ്ങള്‍ പിന്നിടുന്നത്. സര്‍വോദയപുരത്തെ മാലിന്യ നിക്ഷേപ കേന്ദ്രത്തിലെ അടിയുറല് മൂലം രണ്ട് കിലോമീറ്റര്‍ ചുറ്റളവിലിലെ കിണറുകളും, കുളങ്ങളിലെ വെള്ളം ഉപയോഗരഹിതമായി മാറി. ഇതിനു പരിഹാരമായാണ് ഇവിടെ ആര്‍ഒ പ്ലാന്റ് സ്ഥാപിച്ചത്. ഇത് സംബന്ധിച്ച് പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാകാതെ വന്നപ്പോള്‍ കള്ക്ടര്‍ക്ക് പരാതി നല്കി. പരാതി പരിഗണിച്ച കലക്ടര്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. എന്നാല്പഞ്ചായത്ത് കമ്മറ്റി ഈ നിര്‍ദ്ദേശം പരിഗണിക്കാന്‍ പോലും ഇതുവരെ തയ്യാറായില്ലന്നു ജനനി വായനശാല കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: