ആലപ്പുഴ: സ്റ്റേഷനിലെ പാറാവുകാരനെ തള്ളിയിട്ട് രക്ഷപ്പെട്ട പ്രതിയ്ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. കോഴിക്കോട് തീക്കുനിവേളം ഒതലത്ത് വീട്ടില്‍ അജനാസാണ് കഴിഞ്ഞ ദിവസം സൗത്ത് പോലീസ് സ്റ്റേഷനില്‍ നിന്നും പാറാവുകാരനെ തള്ളിയിട്ട ശേഷം ഓടി രക്ഷപ്പെട്ടത്. ഇയാളെ പിടികൂടുന്നതിനായി പിന്നാലെയോടിയ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് അജനാസിനെ 20 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. സ്റ്റേഷനില്‍ നിന്നും കടന്നുകളഞ്ഞതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.നഗരത്തിലെ കഞ്ചാവു സംഘങ്ങളുമായി ഈയാള്‍ക്ക് ബന്ധമുള്ളതായും സംശയം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: