ഏറ്റുമാനൂര്‍: സ്വാമി ഉദിത് ചൈതന്യയുടെ സനാതന ഭാഗവത സപ്താഹയജ്ഞം ഏറ്റുമാനൂരില്‍ ആരംഭിച്ചു. അദ്ധ്യാത്മിക നവോദ്ധാനസമിതിയുടെയും ,ഏറ്റുമാനൂര്കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെയും അഭിമുഖ്യത്തില്‍ വിവിധ സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെയാണ്നടത്തുന്നത്. ജനുവരി 1 മുതല്‍ 8 വരെ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് സമീപം നന്ദാവനം ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. ഇന്നലെ വൈകിട്ട് 5 ന്ഏറ്റുമാനൂര്‍ പേരുര് ജംഷനില്‍ നിന്നും ശ്രീമദ് ഭാഗവതം കൈയ്യിലേന്തി ,101 അമ്മമാര്‍ താലപ്പൊലി ,വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സപ്താഹ വേദിയിലേക്ക് ആനയിച്ചു.പ്രസിഡന്റ് ഡോ.എം.എന്‍ രവീന്ദ്രന് നായര്‍ പൂര്‍ണ്ണ കുംഭം നല്കി സ്വീകരിച്ചു. 5 ന് മുന്‍ ചീഫ് സെക്രട്ടറി ആര്.രാമചന്ദ്രന് നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായ് തമ്പുരാട്ടിഉദ്ഘാടനം ചെയ്തു. ഭാഗവതത്തിന്റെ ആനുകാലിക പ്രസക്തി എന്ന വിഷയത്തെ. കുറിച്ച്ജസ്റ്റീസ്.പി.എല്‍ .രവീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. അനുഗ്രഹ പ്രഭാഷണം സ്വാമി അയ്യപ്പദാസ് ,പി .എന്‍ .ഗോപാലകൃഷ്ണന് ,ഡോ .എം.എന്‍ രവീന്ദ്രന് നായര്‍ ,കെ .പി സഹദേവന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: