വിജിലന്‍സ് അന്വേഷിക്കണം: ബിജെപി

Monday 1 January 2018 9:27 pm IST

മാള: അന്നമനട പഞ്ചായത്തിലെ പുളിക്കകടവ് സൗഹൃദ തീരത്ത് പഞ്ചായത്ത് നടത്തിയ അനധികൃത നിര്‍മ്മാണത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് ബിജെപി അന്നമനട പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി അഡ്വ.കെ.കെ. അനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. സുനില്‍ വര്‍മ്മ അധ്യക്ഷത വഹിച്ചു. അപ്പു കുറ്റിപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. ജോസഫ് പടമാടന്‍, കൃഷ്ണന്‍ പാണാട്ട്, നിഷ, രത്‌നകുമാരി സജീവന്‍, അംബിക പള്ളിപാട്ട്, ഷാജു മറ്റത്തില്‍, രാജീവ് പൂവത്തുശേരി എന്നിവര്‍ സംസാരിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.