ശാസ്ത്രീയ നാമം: Citrus lemonis
സംസ്കൃതം-ലിംബക
തമിഴ്: പെരിയ ഇലിമ്പിച്ചി
എവിടെക്കാണാം: കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര മുതല്‍ തെക്കോട്ടുള്ള പ്രദേശങ്ങളില്‍ കാണാം.
പുനരുത്പാദനം: കമ്പും വിത്തും നട്ട് പ്രത്യുത്പാദിപ്പിക്കാം.
ഔഷധപ്രയോഗങ്ങള്‍: ഒടിച്ചുകുത്തി നാരകത്തിന്റെ പഴച്ചാറ് ഉപ്പും ചേര്‍ത്ത് കഴിച്ചാല്‍ ദഹനം ശരിയാകും. അജീര്‍ണ്ണം ശമിക്കും. തൊലി ഉണക്കിപ്പൊടിച്ച് കറിക്ക് രുചികൂട്ടാന്‍ കറി പൗഡറായി ഉപയോഗിക്കാം.
ഒടിച്ചുകുത്തി നാരകത്തിന്റെ നീര് ഇന്തുപ്പ് കൂട്ടി സേവിച്ചാല്‍ നടുവേദന, ഊര് സ്തംഭം എന്നിവ ശമിക്കും. കാല്തുടയിലെ ഞരമ്പുകള്‍ക്ക് വായുകോപിച്ച് നീരുവന്ന് കാല് എടുത്ത് മാറ്റാന്‍ പറ്റാതെ വരുന്ന വാതരോഗമാണ് ഊരുസ്തംഭം. പഴച്ചാറില്‍ വെടിമരുന്ന് ചാലിച്ച് തേച്ചാല്‍ ചൊറിച്ചില്‍ ശമിക്കും. ഒടിച്ചുകുത്തി നാരങ്ങ തീ കനലില്‍ ചുട്ടെടുത്ത് ചാറ് പിഴിഞ്ഞെടുത്ത് തേന്‍ ചേര്‍ത്ത് കുടിച്ചാല്‍ ഒച്ചയടപ്പ്, തൊണ്ടവേദന, പനി, ജലദോഷം എന്നിവ ശമിക്കും.
(കഴിഞ്ഞആഴ്ച ഓരില കൊണ്ടുള്ള ഔഷധപ്രയോഗത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ഹൃദ്രോഗം മാറുന്നതിനുള്ള കഷായക്കൂട്ടില് ദേവതാരവും ചന്ദനവും ഉള്‍പ്പെടുത്താന്‍ വിട്ടുപോയി. ഇതുകൂടി ഉള്‍പ്പെടുത്തിയാലേ ഔഷധക്കൂട്ട് പൂര്‍ണ്ണമാകൂ.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: