കൊടുങ്ങല്ലൂര്‍: ഫിഷറീസ് വകുപ്പിന്റെ കൂട് മത്സ്യകൃഷി വിളവെടുത്തു. ആനാപ്പുഴയിലും ടികെഎസ് പുരത്തും നഗരസഭ ചെയര്മാന് സി.സി. വിപിന്‍ ചന്ദ്രന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പത്തു മാസം കൊണ്ട് 3000 കിലോ മത്സ്യമാണ് ഉത്പാദിപ്പിച്ചത്. കാളാഞ്ചിയാണ് കൃഷി ചെയ്തത്.
ഫിഷറീസ് ജില്ലാ ഓഫീസര്‍ എം.എസ്. സാജു, നോഡല്‍ ഓഫീസര്‍ അനീഷ്, കോ-ഓര്‍ഡിനേറ്റര്‍മാരായ സിമ്മി, ഷഹന, പ്രൊമോട്ടര്‍ സന്തോഷ്, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഒരു യൂണിറ്റിന് 1,85,000 രൂപ സബ്സിഡി അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: