ഗുരുവായൂര്‍: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കാരക്കാട് ശ്രീഗുരുവായൂരപ്പന് ആയുര്‍വേദ നഴ്സിങ് ഹോമിന് സമീപം കാക്കശേരി പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ ശാന്തിനിയുടെ വീടിനാണ് തീപിടിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
വീട്ടുകാര്‍ സമീപത്തുള്ള പെരുന്തട്ട ക്ഷേത്രത്തിലേക്ക് പോയിരിക്കുകയായിരുന്നു. രാത്രി 11.30 ഓടെ തിരിച്ചെത്തിയപ്പോഴാണ് വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. ഫയര്‍ഫോഴ്സെത്തി തീയണച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ അടുക്കളുടെ മുകള്‍ ഭാഗം തകര്‍ന്നു. ചുമരുകള്‍ക്കും വിള്ളലുണ്ട്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: