കോത്തല: സ്നേഹം വിതറിയും ആശ്വാസം ചൊരിഞ്ഞും കുട്ടികളുടെ പുതുവത്സര ആഘോഷം വ്യത്യസ്തമായി.കോത്തല എന്‍എസ്എസ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പിടിഎ ഭാരവാഹികളും പുതുവത്സരം ആഘാഷിച്ചത് പാമ്പാടി വെള്ളൂരിലെ അമ്മവീടെന്ന അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം.അമ്മവീട്ടിലെ അന്തേവാസികള്‍ക്കൊപ്പം ആടിയും പാടിയും കുലശം പറഞ്ഞു പുതുവത്സര ദിനം ആഘോഷമാക്കിയ കുട്ടികള്‍ അവരെ തങ്ങളാല്‍ കഴിയുന്ന വിധം സഹായിക്കാനും മറന്നില്ല.അവശത അനുഭവിക്കുന്നവര്‍ക്കായി സ്കൂള്‍ നടപ്പാക്കുന്ന സ്നേഹ സ്പര്‍ശനം പദ്ധതിയുടെ തുടക്കവും അമ്മവീട്ടില്‍ നടന്നു.പരിപാടികള്‍ക്ക് സ്കൂളള്‍ പ്രധാന അദ്ധ്യാപിക പി.ആര്. രാജലക്ഷ്മി, അദ്ധ്യാപകരായ പി.ആര്. ജയകുമാര്‍, ഇന്ദു. എസ്, അരുണ്‍. എസ്. നായര്‍, ഭാഗ്യലക്ഷമി വിജയന്, ശശികല. എസ്, യൂ. അശോക്, പിടിഎ ഭാരവാഹികളായ അന്നമ്മ ബിജു, സജി.എം.കെ എന്നിവര്‍ നേതൃത്വം നല്കി. പിടിഎ പ്രസിഡന്റ് മേരിക്കുട്ടി ഏബ്രഹാം അമ്മവീട് ഡയറക്ടര്‍ ഫാ: എം.കെ. തോമസ് മറ്റത്തലിന് ഉപഹാരം നല്കി സ്നേഹസ്പര്‍ശം പദ്ധതി ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: