കൈത്തളി ക്ഷേത്രത്തില്‍ തിരുവാതിര ഇന്ന്

Monday 1 January 2018 10:07 pm IST

പട്ടാമ്പി: കൈത്തളി മഹാദേവ ക്ഷേത്രത്തില്‍ തിരുവാതിര ആഘോഷം ഇന്ന് നടക്കും. ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി എരണ്ടപുറത്തുകാട് ശ്രീധരന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. രാവിലെ ആറിന് നിര്‍മാല്യ ദര്‍ശനം, അഷ്ടദ്രവ്യമഹാഗണപതി ഹോമം, ഉഷപൂജ, ചതു:ശുദ്ധി, 1001 കുടം ധാര, 25 കലശപൂജ, ഒമ്പതിന് കലശാഭിഷേകം, 9.30ന് ഉപദേവന്‍മാര്‍ക്ക് വിശേഷാല്‍ പൂജ, 10ന് ശ്രീഭൂതബലി, വൈകീട്ട് 4.30ന് അലങ്കാരദര്‍ശനം എന്നിവ നടക്കും. ഇതോടനുബന്ധിച്ച് ഉത്സവാഘോഷ വേദിയില്‍ രാവിലെ 7.30ന് സോപാനസംഗീതം, 9.30 മുതല്‍ വൈകീട്ട് ആറ് വരെ കൈത്തളി നൃത്തസംഗീതോത്സവം എന്നിവ ഉണ്ടാകും. 7.30ന് പശ്ചിമബംഗാളിലെ നൃത്തരൂപവുമായി പുരുളിയ ചൗ അരങ്ങിലെത്തും.
പട്ടാമ്പി: മഞ്ഞളുങ്ങല്‍ തളി മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം ഇന്ന് നടക്കും. രാവിലെ അഞ്ച് മണിക്ക് നിര്‍മാല്യദര്‍ശനം, 7.30ന് മഹാമൃത്യുഞ്ജയ ഹോമം, എട്ടിന് ആയിരംകുടം അഭിഷേകം, 9.30ന് കോടി അര്‍ച്ചന ആരംഭം, ഉച്ചയ്ക്ക് പ്രസാദ ഊട്ട് എന്നിവ നടക്കും. വൈകീട്ട് ആറിന് കാല്‍ലക്ഷം ദീപം തെളിയിക്കല്‍, തിരുവാതിരക്കളി, നൃത്തനൃത്ത്യങ്ങള്‍ എന്നിവയുമുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.