തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ തിരിച്ചെത്താത്ത മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും 20 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കുള്ള ധന സഹായം വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.തിരിച്ചെത്താത്ത മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കും.
ദുരന്തത്തില്‍ മരണമടഞ്ഞ തിരുവനന്തപുരം ജില്ലയിലെ 25 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള രണ്ടു ലക്ഷം രൂപയുമാണ് വിഴിഞ്ഞത്തു നടന്ന ചടങ്ങില്‍ വിതരണം ചെയ്തത്. മന്ത്രി ഇ. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, ജെ. മെഴ്സിക്കുട്ടിഅമ്മ, ശശി തരൂര്‍ എം. പി, എംഎല്.എമാരായ വി. എസ്. ശിവകുമാര്‍, കെ. ആന്‍സലന്‍, എം. വിന്‍സെന്റ്, ജില്ലാ കളക്ടര്‍ കെ. വാസുകി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: