ശബരിമല: പുതുവര്ഷപ്പുലരിയില് ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം. അന്യസംസ്ഥാന തീര്‍ത്ഥാടകരാണ് അധികവും. തീര്‍ത്ഥാടകനിര പലപ്പോഴും മരക്കുട്ടവും പിന്നിട്ടു. ഇതോടെ ക്യൂ കോംപ്ലക്സുകളില്‍ ഭക്തരെ വിശ്രമിപ്പിച്ച ശേഷമാണ് സന്നിധാനത്തേക്ക് അയച്ചത്.
ചെറു കൂട്ടങ്ങളായി തടഞ്ഞ് വിട്ടതിനാല്‍ ബാരിക്കേഡിനുള്ളില്‍ വലിയ തിരക്ക് ഉണ്ടായിരുന്നില്ല.
ബാരിക്കേഡിന്റെ വേലി തുറക്കുമ്പോള്‍ ഭക്തര്‍ കൂട്ടമായി മുന്നോട്ട് ഓടുന്നത് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. പോലീസ് മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ ഓടുന്നത്. വെര്‍ച്ചല്‍ ക്യൂവിലൂടെ എത്തുന്ന ഭക്തരുടെ എണ്ണവും വര്‍ധിച്ചു.
ഇരുമുടിക്കെട്ടില്ലാതെ വടക്കേനടയിലൂടെ ദര്‍ശനം നടത്തുന്ന ഭക്തരുടെയും നീണ്ടനിര ദൃശ്യമായിരുന്നു. ഇന്നലെ പുലര്‍ച്ചെ നെയ്യഭിഷേകത്തിനുള്ള നിര ക്യൂ കോംപ്ലക്സും പിന്നിട്ട് മാളികപ്പുറം വരെ നീണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: