ചെന്നൈ : പാർട്ടി ശക്തമാക്കാൻ സ്വന്തമായി പുതിയ വെബ് സൈറ്റ് രൂപീകരിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത്. അംഗത്വ പ്രചാരണം മികച്ചതാക്കാൻ വേണ്ടിയാണ് അദ്ദേഹം വെബ്സൈറ്റിലൂടെ പദ്ധതിയിടുന്നത്. രജനികാന്ത് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വെബ്സൈറ്റ് തുറന്ന കാര്യം അറിയിച്ചത്.
രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തന്റെ തീരുമാനത്തെ പിന്തുണച്ചവര്‍ക്കെല്ലാം അദ്ദേഹം വീഡിയോയിലൂടെ നന്ദി അറിയിച്ചു. ആരാധകരോട് പുതിയ വെബ്സൈറ്റില്‍ പേരും വിവരങ്ങളും രജിസ്റ്റര്‍ ചെയ്ത് അംഗത്വമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ആരാധക സംഘടനയില്‍ ഉള്ളവരെയും മാറ്റം ആഗ്രഹിക്കുന്ന സാധാരണക്കാരെയും ഒരേ കുടക്കേഴില്‍ കൊണ്ടുവരാനാണ് വെബ്സൈറ്റ് രൂപീകരിച്ചതെന്ന് രജനി പറഞ്ഞു.
പുതുവത്സര ദിനത്തില്‍ പോയസ് ഗാര്ഡനുമുമ്ബില് തടിച്ചുകൂടിയ ആളുകളെ രജനി അഭിസംബോധന ചെയ്തു. വൈകുന്നേരത്തോടെയാണ് അംഗത്വ പ്രചാരണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: