വാക്ക് പോരിൽ പാക്ക്-അമേരിക്ക ബന്ധം വലയുന്നു

Tuesday 2 January 2018 10:33 am IST

കറാച്ചി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനത്തിന് മറുപടി നൽകി പാക്കിസ്ഥാൻ. പുതുവർഷത്തിലെ ആദ്യദിനം തന്നെ ലോകശ്രദ്ധ നേടുന്നതിനു വേണ്ടിയാണ് ട്രംപ് ഇത്തരത്തിൽ ആരോപണങ്ങൾ നടത്തിയതെന്ന് പാക്ക് വിദേശകാര്യ സെക്രട്ടറി തെഹ്‌മിന ജാൻജുവ പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണ്, ഇത്തരത്തിലുള്ള വിമർശനങ്ങൾ ഏറെ പ്രതിഷേധാർഹമാണ്- തെഹ്‌മിന പറഞ്ഞു. സെക്രട്ടറിക്ക് പുറമെ പാക്ക് വിദേശകാര്യ മന്ത്രി ഖാജാ എം അസീഫും ട്രംപിന്റെ നടപടിയെ വിമർശിച്ചു. അമേരിക്കയ്ക്ക് ഇതിനുള്ള മറുപടി തീർച്ചയായും നൽകും, ലോകം സത്യം എന്തെന്ന് തിരിച്ചറിയും, സത്യവും കെട്ടിച്ചമച്ച കഥകളും ജനങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുതുവർഷ ദിനത്തിലാണ് ട്രംപ് പാക്കിസ്ഥാനെതിരെ രൂക്ഷമായ തരത്തിൽ വിമർശനമുന്നയിച്ചത്. പാക്കിസ്ഥാൻ കള്ളത്തരവും കാപട്യങ്ങളുമാണ് തങ്ങളോട് നടത്തിയതെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.