കൊട്ടാരക്കര: ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെഅഴിമതിക്കെതിരെ വേറിട്ട സമരവുമായി മൈലത്തെ ബിജെപി പ്രവര്‍ത്തകര്‍. കശുവണ്ടി തൊഴിലാളിക്ക് കണ്ണട നല്‍കിയായിരുന്നു കൗതുകമുണര്‍ത്തിയ പ്രതിഷേധം.
28000 രൂപയുടെ കണ്ണട ധരിക്കുന്ന മന്ത്രി ശൈലജ പൊതുഖജനാവ് കൊള്ളയടിക്കുന്നതില്‍ പ്രതിഷേധിച്ചാണ് മൈലം കാഷ്യൂ ഫാക്ടറി തൊഴിലാളി ദേവകിക്ക് കണ്ണട നല്കി സമരം നടത്തിയത്. ബിജെപി മൈലം പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.ആര്. രാധാക്യഷ്ണന് സമരം ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടേയും കര്‍ഷകരുടേയും വിയര്‍പ്പ് വിറ്റ് അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മന്ത്രിമാരുടെ തൊഴിലാളിവഞ്ചനയ്ക്ക് ഉത്തമ ഉദാഹരണമാണ് ആരോഗ്യമന്ത്രിയുടെ അഴിമതിയെന്ന് രാധാകൃഷ്ണന് പറഞ്ഞു. ബിജെപി മണ്ഡലം സെക്രട്ടറി കെ.വി. സന്തോഷ്ബാബു, മുട്ടമ്പലം ഗോപാലക്യഷ്ണന്, പള്ളിക്കല്‍ സുനില്‍, കൈപ്പള്ളില്‍ അനില്‍, സുധീഷ് കോട്ടാത്തല, സോഫിന് മൈലം, ചാലൂക്കോണം അജിത്ത്, ഗീത എന്നിവര്‍ സംസാരിച്ചു.
മൈലം കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികള്‍ക്കായി ബിജെപി മൈലം പഞ്ചായത്ത് സമിതി സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പും നടത്താന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: