ചാത്തന്നൂര്‍: ഉമയനല്ലൂര്‍ കൂതറവയലിന് സമീപം തമ്മില്‍ തല്ലിയ കേസുമായി ബന്ധപ്പെട്ട് രണ്ടു കേസുകളിലായി നാലുപേരെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. കൂതറവയല് സ്വദേശി ദിവന് (31), മണികുട്ടന് എന്ന അനില്‍(23) സഹോദരങ്ങളായ ലൈജു കൃഷ്ണന് (26), ലാലു കൃഷ്ണന് (24) എന്നിവരാണ് പിടിയിലായത്. 30ന് രാത്രിയായിരുന്നു സംഭവം. അറസ്റ്റിലായ ദിവനെ ആക്രമിച്ചതിനും തിരിച്ച് മര്‍ദിച്ചതിനുമാണ് കൊട്ടിയം പോലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: