ഹോങ്കോംഗ് ബോട്ടപകടം: മരണം 39 ആയി

Saturday 6 October 2012 4:15 pm IST

ഹോങ്കോംഗ്‌: ഹോങ്കോംഗില്‍ യാത്രാബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. അപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന 14 പേര്‍ കൂടി മരിച്ചതോടെയാണ്‌ ആളപായം ഉയര്‍ന്നത്‌. ഹോങ്കോംഗ്‌ ദ്വീപില്‍ നിന്ന്‌ മൂന്ന്‌ കിലോമീറ്ററോളം അകലെയുള്ള ലാമ്മ ദ്വീപില്‍ തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം. ഹോങ്കോംഗ്‌ തുറമുഖത്ത്‌ നടന്ന കരിമരുന്നു പ്രയോഗം കാണാന്‍ ബോട്ടില്‍ പുറപ്പെട്ടവരാണ്‌ അപകടത്തില്‍പെട്ടത്‌. അപകടത്തിന്റെ ആഘാതത്തില്‍ ഒരു ബോട്ട്‌ മുങ്ങുകയായിരുന്നു. മുങ്ങിയ ബോട്ടിനുള്ളില്‍ 123 യാത്രക്കാരാണ്‌ ഉണ്ടായിരുന്നത്‌. 17 പേര്‍ അപകടസ്ഥലത്തുവച്ചും എട്ടു പേര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ്‌ മരിച്ചത്‌. നൂറിലധികം പേര്‍ക്ക്‌ പരിക്കേറ്റിരുന്നു. ഹോങ്കോംഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജലദുരന്തങ്ങളിലൊന്നാണിതെന്ന്‌ അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്‌ ഇരു ബോട്ടിന്റെയും ക്യാപ്റ്റന്‍മാര്‍ ഉള്‍പ്പെടെ ഏഴു ജീവനക്കാരെ പോലീസ്‌ അറസ്റ്റു ചെയ്തിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.