ന്യൂയോര്‍ക്ക്: സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ ശക്തമായി പ്രതികരിക്കാന്‍ ‘ടൈംസ് ആപ്പ്’ ക്യാംപയിനുമായി ഹോളിവുഡ് നടിമാര്‍. സിനിമ മേഖലയില്‍ തുടങ്ങി എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്കെതിരായ ലൈംഗിക ചൂഷണം തടയുകയാണ് പുതിയ ക്യാംപയിൻ ലക്ഷ്യമിടുന്നത്.
പ്രശസ്ത ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വെ വെയ്ന്സ്റ്റെയനെതിരെ ലൈംഗിക ആരോപണങ്ങളുമായി നടിമാര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പുതിയ ക്യാംപയിൻ തുടക്കം കുറിക്കുന്നത്. പ്രശസ്ത ഹോളിവുഡ് താരങ്ങളായ നതാലി പോര്ട്ട്മാന്, റീസ് വിതര്‍സ്പൂണ്‍, കേയ്റ്റ് ബ്ലാന്‍ചെറ്റ്, എമ്മാ സ്റ്റോണ്‍ തുടങ്ങി 300ലധികം ഹോളിവുഡ് നടിമാരും സംവിധായകരും ടൈംസ് അപ്പിന്റെ ഭാഗമാകുന്നു.
സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ മീ ടു ഹാഷ് ടാഗ് ക്യാംപയിന് ലഭിച്ച പിന്തുണ ഈ ക്യാംപയിനും ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: