ഭൂമിക്കച്ചവടത്തെ പരിഹസിച്ച് ജേക്കബ് തോമസ്

Tuesday 2 January 2018 12:28 pm IST

സഭയുടെ ഭൂമി കച്ചവടത്തെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ്. കുറഞ്ഞ തുകയ്ക്ക് കോടികളുടെ ഭൂമി വിറ്റതിന് ‘അരമനകണക്ക്’ എന്ന തലക്കെട്ടിലാണ് ജേക്കബ് തോമസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ആകെയുള്ള മൂന്ന് ഏക്കര്‍ ഭൂമിയില്‍ രണ്ട് ഏക്കര്‍ 46 സെന്‍റ് വിറ്റപ്പോള്‍ ഒമ്പത് കോടി രൂപയാണ് കിട്ടിയതെന്നും എന്നാല്‍, 22 കോടി രൂപയാണ് ലഭിക്കേണ്ടതെന്നും പോസ്റ്റില്‍ പറയുന്നു. 13 കോടി രൂപ ആധാരത്തില്‍ കാണിച്ച ഇടപാടില്‍ നഷ്ടം 22 കോടി രൂപയാണ്. സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കണമെന്നും തിരട്ട് (നികുതി) അഞ്ച് ശതമാനവും കടം വളര്‍ച്ചാനിരക്ക് 15 ശതമാനവും ആണെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടുന്നു.

കള്ളപ്പണ കണക്ക് ശരിയാക്കുമെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, അഴിമതി അര്‍ബുദമാണെന്നും വഴിയും സത്യവും എവിടേക്കാണെന്ന ചോദ്യവും ഉന്നയിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.