ഡോക്ടര്‍മാരുടെ സമരം നിര്‍ത്തിവച്ചു

Tuesday 2 January 2018 3:06 pm IST

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ലോക്‌സഭയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം നിര്‍ത്തിവച്ചു. രാജ്ഭവന് മുന്നിലെ നിരാഹാര സമരവും അവസാനിപ്പിച്ചു.

ബ്രിഡ്ജി കോഴ്സിലൂടെ ഹോമിയോ, ആയുര്‍വേദം, യൂനാനി ഡോക്ടര്‍മാര്‍ക്ക് അലോപ്പത് ചികിത്സകള്‍ നടത്താന്‍ അനുവാദം നല്‍കാനുള്ള തീരുമാനമാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ തീരുമാനം പൊതുജനാരോഗ്യത്തിന് അപകടം വരുത്തുമെന്ന് കാണിച്ചാണ് ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ സമരത്തിലേക്ക് നീങ്ങിയത്.

രാവിലെ ആരംഭിച്ച സമരം രോഗികളെ ദുരിതത്തിലാക്കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്കരിച്ചാണ് സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇത് കാരണം പല രോഗികള്‍ക്കും ചികിത്സ വൈകി.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ രാവിലെ എട്ടിനും പത്തിനുമിടയില്‍ സമരത്തില്‍ പങ്കെടുത്തു. പിഎച്ച്‌എസി മുതല്‍ ജില്ലാ – ജനറല്‍ ആശുപത്രി വരെയുള്ള ഡോക്ടര്‍മാര്‍ രാവിലെ ഒമ്ബത് മുതല്‍ പത്ത് വരെ ഒപിയും വാര്‍ഡും ബഹിഷ്കരിച്ചു. അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.