ന്യൂദല്‍ഹി: എന്‍സിപിയിലേക്ക് ആര്‍ക്കും കടന്നുവരാമെന്ന് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് രാജീവ് കുമാര്‍ ഝാ. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടി എന്‍സിപിയിലേക്ക് വരുന്നതിനെ പൂര്‍ണ മനസോടെ സ്വാഗതം ചെയ്യുന്നു. ആശയങ്ങളുമായി യോജിക്കുന്ന ആര്‍ക്കും കടന്നു വരാവുന്ന പ്രസ്ഥാനമാണ് എന്‍സിപി. എന്നാല്‍ ഇതുവരെയും ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ഝാ പറഞ്ഞു.
എന്നാല്‍ എന്‍സിപിയില്‍ ചേരാന്‍ പോകുന്നുവെന്നതൊക്കെ ഉണ്ടാക്കിയെടുക്കുന്ന വാര്ത്തകളാളെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞു. പല കളവും കേട്ടിട്ടുണ്ട്. പക്ഷേ ഇതുപോലൊരു കളവ് കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനുവരി അഞ്ചിന് ശരദ് പവാറിനെ താന്‍ കാണുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. താന്‍ കാണാന്‍ പോകുന്നില്ല. കേരള കോണ്‍ഗ്രസ് ബി മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുമില്ല. ഘടകകക്ഷിയാക്കണമെന്ന് നേരത്തെ മുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കെ.എം മാണി ഒഴികെയുള്ള കേരള കോണ്‍ഗ്രസുകള്‍ ഒന്നിക്കുന്നതിനെ സ്വാഗതം ചെയ്യുകയാണ്. താന്‍ എന്നും അതിനെ അനുകൂലിച്ചിട്ടുണ്ട്. കെ.എം മാണി ഇടതുപക്ഷത്തെത്തുമോ എന്ന ചോദ്യത്തിന് നിയമസഭയില്‍ സൂചിമുനയില്‍ നിര്‍ത്തി മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച ഇടതുപക്ഷം മാണിയെ കൂടെക്കൂട്ടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: