കളളിമുള്‍ച്ചെടികളെ പരിചയപ്പെടാന്‍ പൂപ്പൊലിയില്‍ പ്രത്യേക ഇടം

Tuesday 2 January 2018 4:24 pm IST

അമ്പലവയല്‍: അമ്പലവയലില്‍ നടക്കുന്ന പൂപ്പൊലി പുഷ്പ മേളയില്‍ കളളിമുള്‍ചെടികളിലെ വിസ്മയവുമായി അമ്പലവയല്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന കമ്പനിയായ ടെറ. വിവിധ തരത്തിലുളള കളളിമുള്‍ച്ചെടികളുടെ വിശാലമായ പ്രദര്‍ശനമാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. വീടുകളിലും ഓഫീസുകളിലും പ്രദര്‍ശന സൗന്ദര്യത്തിനു വേണ്ടി  ചില്ലുകൂടുകളിലായി കളളിമുള്‍ച്ചെടികള്‍ ഇവര്‍ വിതരണം ചെയ്യുന്നുണ്ട്. മറ്റുളള ചെടികളില്‍ നിന്നും വ്യത്യസ്തമായി ശുദ്ധവായു, നവോന്‍മേഷം, കുട്ടികളില്‍ സുഖനിദ്ര എന്നിവയെല്ലാം ലഭിക്കുന്നതാണ് കളളിമുള്‍ച്ചെടികളുടെ പ്രത്യേകത. ഏത് കാലാവസ്ഥക്കും അനുയോജ്യവും ചിലവ് കുറവുളളതും ഒരു ചെടി ആറ് വര്‍ഷം വരെ ആയുസ്സ് ലഭിക്കും എന്നുളളതാണ് മറ്റൊരു പ്രത്യേകത. മാമലേറിയന്‍, മൂണ്‍ കാക്റ്റസ്, ഹാവോര്‍ത്തിയ, കലാഞ്ചിയോ, ഒപ്ഷ്യ എന്നിവയാണ് ചെടികളിലെ പ്രധാന ഇനങ്ങള്‍. അരുണിമ സി രാജന്‍, അഭിജിത്ത് സി രാജന്‍, അനൂജ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ കളളിമുള്‍ച്ചെടികളുടെ ശാസ്ത്രീയ വശങ്ങള്‍ സന്ദര്‍ശകര്‍ക്ക് വിവരിച്ചു നല്‍കുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.