കണ്ണൂര്‍: ടൂറിസം വകുപ്പ് തയ്യാറാക്കി അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുള്ള മലനാട് ക്രൂയിസ് ടൂറിസം പദ്ധതിയുടെ അവലോകനത്തിനായി കേന്ദ്ര ടൂറിസം മന്ത്രാലയം ഉദ്യോഗസ്ഥര്‍ നാളെ കണ്ണൂരില്‍ സന്ദര്‍ശനം നടത്തും.
തേജസ്വിനി, പെരുമ്പ, വളപട്ടണം, അഞ്ചരക്കണ്ടി, മാഹി എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന പ്രധാന നദികള്‍. ഇതിന്റെ ആദ്യ ഘട്ട പരിശോധനയാണ് നാളെ രാവിലെ 8 മണിക്ക് കുപ്പത്ത് നിന്നാരംഭിച്ച് മംഗലശ്ശേരി, കോട്ടക്കീല്‍, പഴയങ്ങാടി, തെക്കുമ്പാട്, പാപ്പിനിശ്ശേരി, നാറാത്ത്, വളപട്ടണം, പറശ്ശിനിക്കടവ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തും.
പുഴയും പുഴയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളും സംഘം സന്ദര്‍ശിക്കും. വിവിധ സ്ഥലങ്ങളില്‍ ബോട്ട് ജെട്ടികള്‍, സമീപ പ്രദേശങ്ങളിലെ തദ്ദേശ്ശിയമായ സൗകര്യങ്ങളുടെ വികസനം എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. തദ്ദേശീയരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും സഹകരണത്തോടെ ആണ് പദ്ധതി നടപ്പിലാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: