ഡയാലിസിസ് സെന്റര്‍ വികസനയോഗം

Tuesday 2 January 2018 9:50 pm IST

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിക്കനുവദിച്ച ഡയാലിസിസ് സെന്റര്‍ പ്രാവര്‍ത്തികമാക്കുന്നതിനായി ജനകീയ സഹകരണം ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള യോഗം ഇരിട്ടി ഫാല്‍ക്കന്‍പഌസ ഓഡിറ്റോറിയത്തില്‍ നടന്നു. ഇരിട്ടി നഗരസഭ, ഇരിട്ടി താലൂക്ക് ആശുപത്രി മാനേജ്‌മെന്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. യോഗം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.പി.രവീന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗ്ഗീസ്, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.സരസ്വതി, സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.മോഹനന്‍, പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സാവിത്രി എന്നിവര്‍ പ്രസംഗിച്ചു. സന്നദ്ധ കാരുണ്യ പ്രവര്‍ത്തകരുടെയും സമാന സംഘടനകളുടെയും മറ്റും പൂര്‍ണ്ണ സഹകരണം ഉറപ്പാക്കി മാര്‍ച്ചില്‍ തന്നെ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ യോഗം തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.