കണ്ണൂര്‍: പള്ളിക്കുന്ന് ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ ആദ്യ എസ്എസ്എല്‍സി ബാച്ച് (പ്രഥമം-1982) സ്കൂള്‍ ഹാളില്‍ സംഗമിച്ചു. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഗീത പാലക്കല്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും എഴുത്തുകാരനുമായ എന്‍.ഇ.സുധീര്‍ അധ്യക്ഷത വഹിച്ചു. ആദ്യകാല പ്രഥമാധ്യാപകന് പി.കെ.ശ്രീധരന് നമ്പ്യാര്‍ മുഖ്യഭാഷണം നടത്തി. ഹൈസ്കൂള്‍ ആയി ഉയര്‍ത്തുമ്പോള്‍ യു.പി.യിലെ പ്രഥമാധ്യാപികയും കമ്മ്യൂണിസ്റ്റ് നേതാവ് അഴീക്കോടന്‍ രാഘവന്റെ ഭാര്യയുമായ മീനാക്ഷി ടീച്ചര്‍, അധ്യാപകരായ രവീന്ദ്രനാഥ പണിക്കര്‍ എന്‍.വസന്തകുമാരി, മേരി ടി.അബ്രഹാം, രാജമ്മ എന്നിവരെ ആദരിച്ചു. ഈ വര്‍ഷം മുതല്‍ എസ്എസ്എല്‍സിക്ക് ഉന്നത നിലവാരത്തിലെത്തുന്ന കുട്ടിക്കുള്ള ക്യാഷ് െ്രെപസ് സര്‍ട്ടിഫിക്കറ്റ് പി.ടി.എ.പ്രസിഡണ്ട് ഗിരീഷ് കുമാര്‍ ഏറ്റുവാങ്ങി.പി.സി.ദിനേശന് സ്വാഗതവും പ്രസാദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: