തലശ്ശേരി: ഫോട്ടോഗ്രാഫറും ചിറക്കരയിലെ സിറ്റി സ്റ്റുഡിയോ ഉടമയുമായിരുന്ന കെ.സി.ഭരതന്റെ നാലാം ചരമ വാര്‍ഷികം ആചരിച്ചു. ഇതോടനുബന്ധിച്ച് തിരുവങ്ങാട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ഫോട്ടോ പ്രദര്‍ശനവും തുടങ്ങി. ഇരുപത്തിയഞ്ചോളം ഫോട്ടോഗ്രാഫര്‍മാരുടെ നൂറോളം ഫോട്ടോകളാണ് പ്രദര്‍ശനത്തിനുള്ളത്. അനുസ്മരണ സമ്മേളനവുമുണ്ടായി. ചലച്ചിത്ര അക്കാദമി അംഗം പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്തു. ശെല്വന് മേലൂര്‍ അധ്യക്ഷത വഹിച്ചു. ചിത്രകാരന് കെ.എം.ശിവകൃഷ്ണന്‍ അനുസ്മരണഭാഷണം നടത്തി. കൗണ്‍സിലര്‍ എ.വി.ശൈലജ, സി.വി.സുധാകരന്, ജീവന്‍ചി, പ്രസി സൗരാഗ്, എ.സത്യനാഥ് എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശനം 5 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: