ചേര്‍ത്തല: പുതുവല്‍സരാഘോഷത്തിന്റെ മറവില്‍ ഡിവൈഎഫ്ഐക്കാര്‍ വീടാക്രമിച്ചു. വീട്ടമ്മയ്ക്ക് പരിക്കേറ്റു. തണ്ണീര്‍മുക്കം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കട്ടച്ചിറ പുത്തന്‍ചിറ വീട്ടില്‍ തിലകന്റെ ഭാര്യ പ്രസന്നകുമാരി (49)യാണ് പരിക്കേറ്റ് ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രാത്രി പന്ത്രണ്ടരയോടെ മാരകായുധങ്ങളുമായി എത്തിയ സംഘം വീടിന്റെ ജനാലകള്‍ അടിച്ചുതകര്‍ത്തു. വീട്ടിലേക്ക് അതിക്രമിച്ചു കടന്ന അക്രമികള്‍ പ്രസന്നയെ അടിച്ചു വീഴ്ത്തുകയായിരുന്നു. ചേര്‍ത്തല പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: