അടല്‍ പെന്‍ഷനും ആധാര്‍ നിര്‍ബന്ധം

Wednesday 3 January 2018 2:30 am IST

ന്യൂദല്‍ഹി : അടല്‍ പെന്‍ഷന്‍ യോജനയില്‍ നിക്ഷേപിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഈ മാസം ഒന്നുമുതല്‍ ഇത് നിര്‍ബന്ധമാക്കിക്കൊണ്ട് പെന്‍ഷന്‍ അപേക്ഷയിലും മാറ്റം വരുത്തി. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റിയാണ്(പിഎഫ്ആര്‍ഡിഎ) ഇതുസംബന്ധിച്ചുള്ള നിയമം കര്‍ശനമാക്കി ഉത്തരവിറക്കിയത്.

2015 മെയിലാണ് മോദി സര്‍ക്കാര്‍ അടല്‍ പെന്‍ഷന്‍ യോജന കൊണ്ടുവരുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സ്വന്തമായി വിരമിക്കല്‍ നിക്ഷേപം എന്ന നിലയ്ക്കാണ് പദ്ധതി ആവിഷ്‌കരിച്ചത്.

സ്വന്തം സേവിങ്‌സ് അക്കൗണ്ടുള്ള ബാങ്കില്‍ അല്ലെങ്കില്‍ പോസ്റ്റ് ഓഫീസില്‍ സമീപിക്കുകയാണെങ്കില്‍ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാകാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.