കരുതലോടെ അഗ്നിശമനസേന

Wednesday 3 January 2018 1:00 am IST

ശബരിമല: മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്ന സാഹചര്യം പരിഗണിച്ച് അഗ്നിശമന സേനാവിഭാഗം അത്യാധുനിക സാങ്കേതിക ഉപകരണങ്ങള്‍ ഉള്‍പ്പടെ സജ്ജമായതായി സേനാവൃത്തങ്ങള്‍ അറിയിച്ചു.
അധുനിക രീതിയിലുള്ള ഹൈഡ്രോളിക് ഉപകരണങ്ങള്‍ സന്നിധാനത്തും പരിസരത്തും ലഭ്യമാക്കിയിട്ടുണ്ട്. ഇരുമ്പ് തൂണുകള്‍, വലിയ മരങ്ങള്‍ എന്നിവയുള്‍പ്പടെ അതിവേഗം മാറ്റാനും മുറിക്കാനും തക്ക ശേഷിയുള്ളവയാണിവ. ആറുമണിക്കൂര്‍വരെ ശക്തമായ വെളിച്ചം നല്‍കാന്‍ ശേഷിയുള്ള ടവര്‍ലൈറ്റുകളും സജ്ജമാണ്. ഇവ ഏത് സ്ഥലത്തേയ്ക്ക് കൊണ്ടുപോയി ഉപയോഗിക്കാനും സാധിക്കും.
സന്ദേശങ്ങള്‍ വേഗത്തില്‍ കൈമാറുന്നതിനായി വാക്കിടോക്കി ഉള്‍പ്പടെയുള്ള സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. മകരവിളക്കിനോട് അനുബന്ധിച്ച് പുതുതായി ഒരു സ്പെഷ്യല്‍ ഓഫീസര്‍ ചുമതല ഏല്‍ക്കും. സന്നിധാനത്തും പരിസരത്തും വിവിധ സ്ഥലങ്ങളിലായി ഹൈട്രെന്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇവയില്‍നിന്നും അതിശക്തമായി രീതിയില്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയും. ഓരോന്നിലും ഉപയോഗിക്കാനായി 150 മീറ്റര്‍ നീളത്തില്‍ ഹോസുകളും തയ്യാറാക്കിയിട്ടുണ്ട്.
സന്നിധാനത്തും പരിസരത്തും ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. പമ്പയിലും സന്നിധാനത്തുമുള്ള കച്ചവടക്കാര്‍ക്ക് വേണ്ട നിര്‍ദേശങ്ങളടങ്ങിയ കുറിപ്പുകള്‍ നല്‍കിയിട്ടുണ്ട്. പാചകവാതകം ഉപയോഗിച്ചശേഷം കൃത്യമായി അടച്ചുസൂക്ഷിക്കുക, ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടാല്‍ സിലിണ്ടര്‍ അടച്ചശേഷം സേനയെഅറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍പ്പൂരം, ചന്ദനത്തിരി തുടങ്ങിയവ ഉപയോഗിക്കുന്ന ഭക്തര്‍ സൂക്ഷ്മത പാലിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.