അനധികൃത നികത്തല്‍ റവന്യു പ്രത്യേക വിഭാഗം തടഞ്ഞു

Wednesday 3 January 2018 1:00 am IST

തിരുവല്ല: നിരോധന ഉത്തരവ് നിലനില്‍ക്കുന്ന ഭൂമിയില്‍ നടത്തിയ അനധികൃത നികത്തല്‍ റവന്യു പ്രത്യേക വിഭാഗം തടഞ്ഞു. പെരിങ്ങര പഞ്ചായത്തില്‍ കാവുംഭാഗം വില്ലേജ് പരിധിയില്‍ ഉള്‍പ്പെടുന്ന ആലംതുരുത്തി ഭാഗത്ത് നടന്ന നികത്തലാണ് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ 11 മണിയോടെ അധികൃതര്‍ തടഞ്ഞത്. ആലംതുരുത്തി കൊടുന്തറയില്‍ സന്തോഷ് വര്‍ഗീസ്, വാലയില്‍ ജോസഫ് വര്‍ഗീസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭൂമികളാണ് നികത്തിയത്. അനധികൃത നികത്തല്‍ തടഞ്ഞു കൊണ്ട് 2013 ല്‍ കാവുംഭാഗം വില്ലേജ് ഓഫീസര്‍ സന്തോഷ് വര്‍ഗീസിന് നിരോധന ഉത്തരവ് നല്‍കിയിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെ നടത്തുന്ന നികത്തലിന് പിന്നില്‍ റവന്യു അധികൃതരുടെ ഒത്താശയുള്ളതായും ആക്ഷേപം ഉയരുന്നുണ്ട്. 12 സെന്റ് ഭൂമിയോളം സന്തോഷ് വര്‍ഗീസ് ഇത്തരത്തില്‍ നികത്തി എടുത്തതായും നിലം നികത്തി റോഡ് നിര്‍മിച്ചതായും പ്രത്യേക സംഘത്തിലെ ഉദേ്യാഗസ്ഥന്‍ പറഞ്ഞു. മീന്‍ കുളത്തിന് ചിറ നിര്‍മിക്കുകയാണെന്ന വ്യാജേനെയാണ് ജോസഫ് വര്‍ഗീസിന്റെ ഭൂമിയില്‍ നികത്തല്‍ നടത്തുന്നത്. നികത്തല്‍ തടഞ്ഞ ഭൂമിയുടെ രേഖകള്‍ പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ ശോഭന ചന്ദ്രന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.