ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു

Tuesday 2 January 2018 9:14 pm IST

കൊടുങ്ങല്ലൂര്‍: സത്യേഷ് ബലിദാന ദിനാചരണത്തോടനുബന്ധിച്ച് മതിലകം പഞ്ചായത്തിലെ ത്രിവേണി, ഭജനമഠം, പൊക്ലായ് എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടികളും നശിപ്പിച്ചു.
ബൂത്ത് കണ്‍വീനര്‍ ശിവനാരായണന്റെ വീടിനു നേരെ ആക്രമണവും നടത്തി.
സമാധാന അന്തരീക്ഷം തകര്‍ത്ത് അക്രമം അഴിച്ചുവിടുന്ന സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ ത്തകര്‍ക്കെതിരെ പോലീസ് നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മതിലകം പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ധര്‍മ്മരാജന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മണ്ഡലം ജന. സെക്രട്ടറി സി.കെ. പുരുഷോത്തമന്‍, കെ.കെ. ജോഷി കുമാര്‍, കെ.കെ. അശോകന്‍, സുധി പള്ളത്ത്, ഉണ്ണിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.