കോട്ടയത്ത് നാളെ ഗതാഗത നിയന്ത്രണം

Wednesday 3 January 2018 12:00 am IST

കോട്ടയം: സിപിഎം പ്രകടനം നടക്കുന്നതിനാല്‍ നാളെ കോട്ടയം നഗരത്തിലും പരിസരങ്ങളിലും ഉച്ചയ്ക്ക് 1 മുതല്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. ചങ്ങനാശ്ശേരിയില്‍ നിന്ന് കോട്ടയത്തേയ്ക്ക് വരുന്ന സര്‍വ്വീസ് ബസ്സുകള്‍ ഒഴികെയുള്ള ഭാര വാഹനങ്ങള്‍ ചിങ്ങവനം ഗോമതിക്കവലയില്‍ തിരിഞ്ഞ് പാക്കില്‍കടുവാക്കുളംപുതുപ്പള്ളിമണര്‍കാട്തിരുവഞ്ചൂര്‍ ഏറ്റുമാനൂര്‍ വഴി പോകണം. ഏറ്റുമാനൂര്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള സര്‍വ്വീസ് ബസ്സുകള്‍ ഒഴികെയുള്ള ഭാര വാഹനങ്ങള്‍ ഏറ്റുമാനൂര്‍ പേരൂര്‍ കവലയില്‍ നിന്ന് തിരിഞ്ഞ് തിരുവഞ്ചൂര്‍-മണര്‍കാട്പുതുപ്പള്ളിഞാലിയാകുഴി-തെങ്ങണവഴി പോകണം. കെ. കെ. റോഡില്‍ നിന്ന് കോട്ടയത്തെക്കുള്ള സര്‍വ്വീസ് ബസുകള്‍ ഒഴികെയുള്ള ഭാരവണ്ടികള്‍ വടക്കോട്ട്‌പോകേണ്ടവ മണര്‍കാട്-ഏറ്റുമാനൂര്‍ വഴിയും തെക്കോട്ട ്പോകേണ്ടവ മണര്‍കാട്പുതുപ്പള്ളിറോഡിലൂടെയും പോകണം. ഏറ്റുമാനൂരില്‍ നിന്ന് എം.സി റോഡ് വഴി കോട്ടയം ടൗണിലേയ്ക്കുള്ള ബസ്സുകള്‍ നാഗമ്പടം സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിച്ച് തിരികെ പോകേണ്ടതാണ്. കുമരകം ഭാഗത്ത് നിന്ന് വരുന്ന എല്ലാ വാഹനങ്ങളും ഇല്ലിക്കല്‍ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് തിരുവാതുയ്ക്കല്‍ – കാരാപ്പുഴ വഴി പുളിമൂട് ജംഗ്ഷനില്‍ എത്തി കെഎസ്ആര്‍ടിസി വഴി കോടിമത മാര്‍ക്കറ്റ് റോഡില്‍ എത്തി പുതുപ്പള്ളി ചങ്ങനാശേരി ഭാഗത്തേയ്ക്ക് പോകേണ്ടതും,ബേക്കര്‍ ജംഗ്ഷനില്‍ വരുന്ന വാഹനങ്ങള്‍സിഎംഎസ്,ഇല്ലിയ്ക്കല്‍ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് ഒമ്പത് മണി വരെ ഭാരവണ്ടികള്‍ക്ക് ടൗണില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.