കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശന ഫീസ് ഇരട്ടിയാക്കി

Tuesday 2 January 2018 9:47 pm IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശന ഫീസ് ഇരട്ടിയാക്കി. നേരത്തെ അഞ്ചുരൂപയാണ് ഈടാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ പത്തുരൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഫീസ് വര്‍ദ്ധനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
ആശുപത്രി വികസന സമിതി(എച്ച്ഡിഎസ്)യോഗ തീരുമാനമാണ് ഫീസ് വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ കമ്മിറ്റിയുടെ പൂര്‍ണ്ണ പിന്തുണ പ്രകാരമല്ല തുക വര്‍ദ്ധിപ്പിച്ചതെന്നും ആരോപണമുണ്ട്.
ആദ്യം ഉണ്ടായിരുന്ന അഞ്ചുരൂപയുടെ പാസില്‍ അഞ്ച് രൂപ എന്നെഴുതിയത് മഷി ഉപയോഗിച്ച് മായ്ച്ച ശേഷം പത്ത് എന്ന് പ്രിന്റ് ചെയ്യുകയായിരുന്നു.
ദിനം പ്രതി നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരും എത്തുന്ന മെഡിക്കല്‍ കോളജില്‍ ഇതുവഴി വലിയ ഫണ്ട് സമാഹരണമാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. പ്രതിഷേധം ഭയന്ന് ആദ്യം സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലാണ് പ്രവേശന ഫീസ് വര്‍ധിപ്പിച്ചത്. ഇപ്പോള്‍ അത് പ്രധാന അശുപത്രിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.