പ്രതിഷേധവുമായി യുവമോര്‍ച്ച

Tuesday 2 January 2018 9:52 pm IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശന ഫീസ് വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധവുമായി യുവമോര്‍ച്ച. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ച് ബിജെപി ജില്ലാ കമിറ്റി അംഗം പ്രശോഭ് കോട്ടൂളി ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ച ജില്ലാ ട്രഷറര്‍ ടി. നിവേദ് അദ്ധ്യക്ഷത വഹിച്ചു. പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പോലീസിന്റെ സാന്നിദ്ധ്യത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ശ്രീകുമാറുമായി ബിജെപി ജില്ലാ കമ്മിറ്റി അംഗം പ്രശോഭ് കോട്ടൂളി, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പി. ഹരീഷ്, ജില്ലാ ട്രഷറര്‍ ടി. നിവേദ്, ജില്ലാ കമ്മിറ്റി അംഗം കെ. സനൂപ് എന്നിവര്‍ ചര്‍ച്ച നടത്തി.
ഇന്ന് രാവിലെ 10.30ന് ജില്ലാ കലക്ടറുമായി യുവമോര്‍ച്ച ഭാരവാഹികളുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തി ഫീസ് കുറയ്ക്കാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധം അവസാനിപ്പിച്ചു. ബിജെപി ഏരിയാ പ്രസിഡന്റ് ശിവരാജന്‍, യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗങ്ങളായ സുകേഷ്, വിവേക് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.