എന്‍ഡിഎ സംഘം ഇന്ന് കൊട്ടാക്കമ്പൂരില്‍

Wednesday 3 January 2018 2:30 am IST

ഇടുക്കി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍, ദേശീയ ജനാധിപത്യ സംഖ്യ (എന്‍ഡിഎ)ത്തിന്റെ പ്രത്യേകസംഘം ഇന്ന് കൊട്ടാക്കമ്പൂര്‍ സന്ദര്‍ശിക്കും. രാവിലെ ഒമ്പതിന് മൂന്നാറില്‍നിന്ന് പുറപ്പെടുന്ന സംഘം വിവാദഭൂമി ഉള്‍പ്പെടുന്ന കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റങ്ങളും സന്ദര്‍ശിക്കും.

അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ നീക്കവും ഇത് അനുവദിക്കില്ലെന്ന കേന്ദ്രത്തിന്റെ മുന്നറിയിപ്പും നിലനില്‍ക്കുമ്പോഴാണ് എന്‍ഡിഎ സംഘം ഉദ്യാനത്തിലെത്തുന്നത്.
എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ഘടകകക്ഷി നേതാക്കളായ പി.സി. തോമസ്, സി.കെ. ജാനു, അഡ്വ. രാജന്‍ ബാബു, കെ.കെ. പൊന്നപ്പന്‍, കുരുവിള മാത്യൂസ്, മെഹബൂബ്, വി.വി. രാജേന്ദ്രന്‍, ഗോപകുമാര്‍ ചിറ്റയം, മെഹബൂബ്, ബിജെപി ഇടുക്കി ജില്ലാപ്രസിഡന്റ് ബിനു ജെ. കൈമള്‍ എന്നിവരും സംഘത്തിലുണ്ടാകും. സന്ദര്‍ശന ശേഷം മടങ്ങിയെത്തുന്ന നേതാക്കള്‍ കോവിലൂരില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. 4.15ന് മാധ്യമ പ്രവര്‍ത്തകരെയും നേതാക്കള്‍ കാണും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.