കോട്ടയം: പാക്കില്‍ സെന്റ്തോമസ് യാക്കോബായ സുറിയാനി പള്ളി നൂറ്റിഅമ്പതാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് 5ന് തുടക്കമാകും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശതോത്തര സുവര്‍ണ്ണ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് നിരവധി ജീവകാരുണ്യ പദ്ധതികള്‍ക്കും തുടക്കം കുറിക്കും. നിര്‍ദ്ധനര്‍ക്കുള്ള ഭവനനിര്‍മ്മാണം,വിവാഹ ധനസഹായം,ചികിത്സാ സഹായ പദ്ധതികള്‍,വിവിധ സമ്മേളനങ്ങള്‍,ധ്യാനയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കും.
ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് 5ന് മഞ്ഞനിക്കര പള്ളിയില്‍ നിന്ന് ഏറ്റുവാങ്ങുന്ന പാത്രിയര്‍ക്കാ പതാകയ്ക്ക് വിവിധ ദേവാലയങ്ങളില്‍ സ്വീകരണം നല്‍കും. 6ന് പെരുമ്പള്ളി തിരുമേനിയുടെ കബറിങ്കല്‍ നിന്ന് ഏറ്റുവാങ്ങുന്ന ദീപശിഖ വിവിധ പള്ളികളിലെ സ്വീകരണത്തിന് ശേഷം മറിയപ്പള്ളി കുരിശുപള്ളിയില്‍ എത്തിക്കും.
7ന് രാവിലെ 8ന് ആയൂബ് മാര്‍ സില്‍വാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ അഞ്ചിന്മേല് കുര്‍ബാന. വൈകുന്നേരം 5ന് ശതോത്തര സുവര്‍ണ്ണ ജൂബിലിയാഘോഷങ്ങള്‍ ശ്രേഷ്ഠ കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനാകും. ഭവനനിര്‍മ്മാണ ശിലാസ്ഥാപനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും ജീവകാരുണ്യ-വിവാഹ സഹായനിധി ഉദ്ഘാടനം ഉമ്മന്‍ചാണ്ടി എംഎല്‍എയും നിര്‍വ്വഹിക്കും.
മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍കൂറിലോസ് ആയൂബ് മാര്‍ സില്‍വാനിയോസ്, തോമസ് മാര്‍ അലക്സന്ത്രയോസ്, സഖറിയാസ് മാര്‍ പോളിക്കര്പ്പസ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പി.ആര്.സോന, വി.എന്‍.വാസവന്, ബി.രാധാകൃഷ്ണമേനോന് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: