അയ്യപ്പന്മാര്‍ക്ക് നേരെ പെരുവന്താനത്ത് അതിക്രമം

Tuesday 2 January 2018 10:00 pm IST

പീരുമേട്: പെരുവന്താനം ജങ്ഷന്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമായി മാറുന്നുവെന്ന് ഹിന്ദുഐക്യവേദി. കഴിഞ്ഞ ദിവസം പുതുവത്സര ആഘോഷത്തിന്റെ പേരില്‍ കെ.കെ. റോഡിലൂടെ കടന്ന് പോകുന്ന വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി അസഭ്യവര്‍ഷം നടത്തുകയും വാഹനത്തില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയും ചെയ്ത സംഭവം ഉണ്ടായിരുന്നു.
ഇതുവഴി വന്ന അയ്യപ്പന്മാരുടെ വാഹനങ്ങള്‍ തടഞ്ഞിടുകയും വാഹനത്തില്‍ അലങ്കരിച്ചിരുന്ന പൂമാല വലിച്ച് പൊട്ടിച്ച് അയ്യപ്പന്മാരുടെ മുഖത്ത് വലിച്ചെറിയുകയും ചെയ്തു.
പട്ടിക കഷണം കൊണ്ട് വാഹനം തല്ലി കേട് വരുത്തുകയും പല ദിവസങ്ങളിലും അയ്യപ്പഭ തീര്‍ത്ഥാടകരെ ഭയപെടുത്തുന്നതും നിത്യസംഭവമായിരിക്കുകയാണ്. അന്യസംസ്ഥാനക്കാരായ അയ്യപ്പന്മാര്‍ ഇവരെ ഭയന്ന് പരാതിപെടാറില്ല. പെരുവന്താനം കൊടികുത്തി മേഖലയില്‍ സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും ശല്ല്യം കൊണ്ട് നാട്ടുകാരും പൊറുതി മുട്ടി ഇരിക്കുകയാണ്.
പോലീസ് പെട്രോളിങ് ശക്തമാക്കണമെന്നും സാമൂഹ്യ വിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി പെരുവന്താനം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പോലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പെടെ സമരവുമായി മുന്നോട്ടുപോകും എന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.