പാര്‍ട്ടിക്കൊടിയ്‌ക്കൊപ്പം ദേശീയ പതാക

Tuesday 2 January 2018 10:01 pm IST

 

അടിമാലി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൊടിയ്‌ക്കൊപ്പം ദേശീയ പതാക. ഡീന്‍ കുരിയാക്കോസ് നടത്തുന്ന ജനകീയ വിചാരണ യാത്രയുടെ ഭാഗമായാണ് കമ്പിളികണ്ടം ടൗണില്‍ കോണ്‍ഗ്രസിന്റെ കൊടികള്‍ക്കൊപ്പം പോസറ്റില്‍ ദേശീയ പതാക ഇന്നലെ രാവിലെ കാണപ്പെട്ടത് നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസെത്തി പതാക അഴിച്ചു മാറ്റി.
പ്രവര്‍ത്തകര്‍ക്ക് പറ്റിയ വീഴ്ചയാണെങ്കിലും സംഭവം വിവാദമായതോടെ നേതാക്കള്‍ ന്യായികരണവുമായി രംഗത്തെത്തിയത് പ്രതിഷേധത്തിനിടയാക്കി. സംഭവത്തില്‍ പോലീസ് സ്വമേധയ കേസെടുത്തതായി എസ്‌ഐ എസ്. ശിവലാല്‍ പറഞ്ഞു. ഏതാനും വര്‍ഷം മുമ്പ് ആഗസ്റ്റ് 15ന് ഉയര്‍ത്തിയ ദേശീയപതാക സമയബന്ധിതമായി താഴ്ത്താതിരുന്നതിനെത്തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം അഴിച്ചു മാറ്റിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.