കാര്‍ഷിക പ്രദര്‍ശനവും മേളയും 5 മുതല്‍ 10 വരെ കാസര്‍കോട്

Tuesday 2 January 2018 10:14 pm IST

കാസര്‍കോട്: കാസര്‍കോട് സിപിസിആര്‍ഐ അങ്കണത്തില്‍ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ സ്ഥാപകദിനവും കൃഷി വിജ്ഞാന്‍ കേന്ദ്ര കാസര്‍കോടിന്റെ രജത ജൂബിലി ആഘോഷങ്ങളുടെയും ആത്മ സാങ്കേതിക വിദ്യാ സംഗമത്തിന്റെയും ഭാഗമായി 5 മുതല്‍ 10 വരെ കാര്‍ഷിക പ്രദര്‍ശനവും 8 ന് കാര്‍ഷിക മേളയും നടക്കുമെന്ന് ഡയറക്ടര്‍ ഡോ.പി.ചൗഡപ്പ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 8 ന് രാവിലെ 11 മണിക്ക് നടക്കുന്ന കാര്‍ഷിക മേളയില്‍ കേന്ദ്രമന്ത്രിമാരായ ഡി.വി.സദാനന്ദ ഗൗഡ, അനന്തകുമാര്‍ ഹെഗ്‌ഡെ എന്നിവര്‍ പങ്കെടുക്കും. പി.കരുണാകരന്‍ എം.പി.അദ്ധ്യക്ഷത വഹിക്കും. കാര്‍ഷിക പ്രദര്‍ശനം 5 ന് രാവിലെ 10 മണിക്ക് ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
5 ന് രാവിലെ 10 മണിക്ക് മണ്ണ്, ജല സംരക്ഷണമാര്‍ഗ്ഗങ്ങള്‍, ഉച്ചയ്ക്ക് രണ്ട് മണി ഉയര്‍ന്ന മൂല്യമുള്ള ഫലവര്‍ഗ്ഗ വിളകള്‍, 6 ന് രാവിലെ 10 മണി കോക്കോ ഉത്പാദനവും സംസ്‌കരണവും, ഉച്ചയ്ക്ക് 2 മണി പശു, ആട്, കോഴി, മത്സ്യം വളര്‍ത്തല്‍, 7 ന് രാവിലെ 10 മണി സ്റ്റാര്‍ട്ടപ്പ് ഗ്രീന്‍-കാര്‍ഷിക സംരംഭങ്ങള്‍ക്ക് പ്രപ്തരാക്കല്‍, 8 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം, 9 ന് രാവിലെ 10 മണിക്ക് തേനീച്ച വളര്‍ത്തല്‍, 10 ന് രാവിലെ 10 മണി ഹര്‍ബന്‍-പെരി ഹര്‍ബന്‍ ഹോട്ടികള്‍ച്ചര്‍, ഉച്ചയ്ക്ക് രണ്ട് മണി നാളികേരം, ചക്ക, മാങ്ങ എന്നിവയുടെ മൂല്യ വര്‍ദ്ധനവ് എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍, പരിശീലന പരിപാടികള്‍ തുടങ്ങിയവ നടക്കും.
5 മുതല്‍ 10 വരെയുള്ള തീയ്യതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് ഏഴ് മണിവരെ നടക്കുന്ന കാര്‍ഷിക പ്രദര്‍ശനത്തില്‍ കര്‍ഷകരും സ്വാശ്രയ സംഘങ്ങളും തയ്യാറാക്കുന്ന ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ മേളയിലുണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ സാമൂഹ്യശാസ്ത്ര വിഭാഗം തലവന്‍ ഡോ.സി.തമ്പാന്‍, ഡോ.എച്ച്.പി.മഹേശ്വരപ്പ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.