കണ്ണൂര്‍: പെരളശ്ശേരി കോട്ടത്ത് ആരംഭിക്കുന്ന കര്‍മോദയ ചാരിറ്റി ട്രസ്റ്റിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍വഹിക്കും. കെ.കെ.നാരായണന് അധ്യക്ഷത വഹിക്കും. ശ്രീരേഷ് പി. ശ്രീധരനും ഭാര്യ രേഷ്മ വി.രാജനും ചേര്‍ന്നാണ് കര്‍മോദയ ചാരിറ്റി ട്രസ്റ്റ് രൂപം കൊണ്ടത്. ട്രസ്റ്റിന്റെ ഭാഗമായി ഒരു ഡോക്ടറുടെയും നഴ്സിന്റെയും സേവനം ലഭ്യമാക്കുന്ന രീതിയില്‍ മിനിക്ലിനിക്ക് പെരളശ്ശേരി കോട്ടത്ത് ആരംഭിക്കും. മിനിക്ലിനിക്കിന്റെ കെട്ടിടോദ്ഘാടനവും പെരളശ്ശേരി ഹയര്‍സെക്കന്ററി സ്കൂള്‍ ലാബിന്റെ പുനരുദ്ധാരണത്തിന് ആവശ്യമായ ഫണ്ട് വിതരണവും പെരളശേരി കോട്ടം പ്രദേശത്തെ വീടുകളിലെ നിര്‍ദ്ദനരായ രോഗികള്‍ക്ക് ആവശ്യമായ മരുന്നുകളും ഉദ്ഘാടന ചടങ്ങില്‍ വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ശ്രീരേഷ് പി.ശ്രീധര്‍, പി.സി.ഷൈനി, എം.മധുസൂദനന്, യു.ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: