പുല്‍പ്പള്ളി ടൗണില്‍ ഗതാഗത നിയന്ത്രണം

Tuesday 2 January 2018 10:23 pm IST

പുല്‍പ്പള്ളി: ശ്രീ സീതാദേവി ലവ-കുശ ക്ഷേത്ര ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ടൗണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. താലപ്പൊലി ഘോഷയാത്ര നടക്കുന്ന നാലിന് ടൗണില്‍ ഇരുഭാഗത്തും വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്. പ്രധാന താലപ്പൊലിഘോഷയാത്ര സമയത്ത് താഴയങ്ങാടി മുതല്‍ ക്ഷേത്ര പരിസരം വരെ ഗതാഗത നിരോധനമുണ്ട്. വിവിധ ഭാഗങ്ങളില്‍ നിന്നു വരുന്ന ബസുകളടക്കമുള്ള വാഹനങ്ങള്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കാതെയും യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്തും സര്‍വ്വീസ് നടത്തണം. താന്നിത്തെരുവ്, ഗുരുദേവക്ഷേത്ര പരിസരം, വിജയാ എല്‍പി സ്‌കൂള്‍, ആനപ്പാറ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ടൗണ്‍ പരിസരങ്ങളില്‍ സൗകര്യമായ സ്ഥലങ്ങളിലും ഗതാഗത കുരുക്ക് ഉണ്ടാവാതെ വാഹനങ്ങള്‍ നിര്‍ത്തിയിടാം. ടൗണിലും പരിസരങ്ങളിലും സുരക്ഷയ്ക്ക് കൂടുതല്‍ പോലീസിനെ നിയോഗിക്കുമെന്ന് സി ഐ കെ എം സുലൈമാന്‍ അറിയിച്ചു പ്രാദേശിക താലങ്ങള്‍ തടസ്സമില്ലാതെ കടന്നുപോകുന്നതിനും സംവിധാനങ്ങളൊരുക്കും. കബനി കടത്തിയുള്ള മദ്യക്കടത്ത് തടയാന്‍ പോലീസ് പരിശോധന കാര്യക്ഷമമാക്കും. ഉല്‍സവ ദിനങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.