പെയിന്റു ലോറിക്കു തീപിടിച്ചു ഒഴിവായത് വന്‍ ദുരന്തം

Tuesday 2 January 2018 10:30 pm IST

തലശേരി: ദേശീയ പാതയില്‍ മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിനു സമീപം ചരക്ക് ലോറി കത്തി നശിച്ചു.  വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ലോറിയിലുണ്ടായിരുന്ന െ്രെഡവറും ക്ലീനറും ഓടി രക്ഷപെട്ടു. മംഗലാപുരത്തു നിന്നും പെയിന്റ് കയറ്റി കൊച്ചിയിലേക്ക് പോകുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്.

ലോറി പൂര്‍ണമായും കത്തി നശിച്ചു.ദേശീയ പാതയില്‍ രണ്ട് മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. ആകാശത്തോളം ഉയര്‍ന്ന് തീ കണ്ട് വാഹനങ്ങളിലുണ്ടായിരുന്നവരും പരിസരത്തെ വീടുകളിലുണ്ടായിരുന്നവരും ഭയ വിഹ്വലരായി പുറത്തേക്കോടി.

തീ പിടുത്തത്തിനിടയില്‍ ലോറിയില്‍ നിന്നുണ്ടായ പൊട്ടിത്തെറികള്‍ ആശങ്ക സൃഷ്ടിച്ചു. പരിസരത്തെ വീടുകളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. അഗ്നിശമന സേനയുടെ പത്ത് യൂണിറ്റുകളുടെ പ്രയത്‌നത്തിലൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.