കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമര വാര്‍ഷികത്തിന് അനുമതി നിഷേധിച്ച പോലീസ് നടപടിയില്‍ മനുഷ്യാവകാശ സമിതി ശക്തമായി പ്രതിഷേധിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും പേരില്‍ മുറവിളി കൂട്ടുന്നവര്‍ കേരളം ഭരിക്കുമ്പോള്‍ കേരളം ഭരിക്കുമ്പോള്‍ തങ്ങളോട് വിയോദിക്കുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യം പോലീസിനെ ഉപയോഗിച്ച് തടഞ്ഞതിനെതിരെയും ഊ ഫാസിസ്റ്റ് നടപടിയെ ചോദ്യം ചെയ്ത സ്ത്രീകള്‍ അടക്കമുളള വയല്‍ക്കിളി പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കിയ പോലീസ് നടപടിക്കെതിരെയും മുഴുവന്‍ ജനാധിപത്യവാദികളും ശബ്ദമുയര്‍ത്തണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന് കരുതുന്ന കേരളത്തിലെ ഭരണാധികാരികളോട് ജനങ്ങള്‍ കണക്കുപറയുമെന്നും യോഗം മുന്നറിയിപ്പ് നല്കി. ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കരിങ്കല്‍ക്കുഴി കൃഷ്ണന്, പി.ടി.ഭാസ്കരന്, അഡ്വ.കസ്തൂരി ദേവന്, പ്രേമന് പാതിരിയാട്. സി.ശശി, വി.ഗോവിന്ദന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: