ചെറുപുഴ: ചെറുപുഴ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന് അധ്യക്ഷത വഹിച്ചു. സ്ട്രോംഗ് റൂം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് എംടിപി. നൂറുദ്ദീന്‍, കണ്ണൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.കെ. ദിനേശ് ബാബു, തളിപ്പറമ്പ് അസി. രജിസ്ട്രാര്‍ ശശിധരന് കാട്ടൂര്‍, പഞ്ചായത്തംഗം ലളിത ബാബു, ഷൈന, കെ.പി. ഗോപാലന്, കെ.സി. പ്രസൂണ്‍, കെ.കെ. കൃഷ്ണന്, കെ.എം. ഷാജി, തങ്കച്ചന് കാവാലം, റെജി ജോസഫ്, സാജു പുത്തന്‍പുരയ്ക്കല്‍, രാജു ചുണ്ട, ജെ. സെബാസ്റ്റിയന്, പി.സി. ജോസ്, കെ.എം. രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: