പാക്കിസ്ഥാനെതിരെ നടപടിയുമായി അമേരിക്ക

Wednesday 3 January 2018 12:25 pm IST

വാഷിങ്‌ടണ്‍: പാക്കിസ്ഥാനെതിരായ നടപടി രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസ്. ഭീകരതയെ ചെറുക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിക്കുന്നതാകും നടപടിയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍‌ഡേഴ്സ് അറിയിച്ചു.

തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ട്രംപ് പാക്കിസ്ഥാന്റെ തീവ്രവാദ നിലപാടുകളെ പലതവണ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞദിവസം ട്വിറ്ററിലൂടെ പാക്കിസ്ഥാന് നല്‍കുന്ന സഹായം നിര്‍ത്തലാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 15 വര്‍ഷമായി പാകിസ്ഥാന് 3300 കോടി ഡോളര്‍ നല്‍കി അമേരിക്ക വിഡ്ഢിയാവുകയായിരുന്നെന്നും പകരം വഞ്ചന മാത്രമാണ് ലഭിച്ചതെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

അമേരിക്കയില്‍നിന്നും ലഭിക്കുന്ന ധനസഹായം ഉപയോഗിച്ച്‌ ഇന്ത്യയ്ക്കെതിരെ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന നിലപാടായിരുന്നു പാക്കിസ്ഥാന്റേത്. എന്നാല്‍, ഇന്ത്യയുടെ ആശങ്ക പരിഹരിക്കാതെ അമേരിക്ക പാക്കിസ്ഥാന് കോടികളുടെ ധനസഹായം തുടരുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.