എക്‌സൈസ് പരിധിയില്‍ വ്യാപക പരിശോധന; ചാരായവുമായി രണ്ടുപേര്‍ പിടിയില്‍

Wednesday 3 January 2018 2:06 pm IST

കൊട്ടാരക്കര: എക്‌സൈസ് പരിധിയില്‍ കഴിഞ്ഞ ദിവസം നടത്തിയ വ്യാപകപരിശോധനയില്‍ ചാരായവും, കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വാറ്റ് ചാരായവുമായി രണ്ടുപേരെ പിടികൂടി. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര എക്‌സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയില്‍ പത്തര ലിറ്റര്‍ ചാരായവുമായി കൊലക്കേസ് പ്രതിയടക്കം രണ്ട് പേരെയും എക്‌സൈസ് സര്‍ക്കിള്‍ സംഘം നടത്തിയ ജനകീയ പരിശോധനയില്‍ 205 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കൊട്ടാരക്കര എക്‌സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡില്‍ പത്തര ലിറ്റര്‍ ചാരായവുമായി കൊലപാതകകേസിലെ പ്രതിയായ കോട്ടാത്തല പാട്ടത്തില്‍ വീട്ടില്‍ ലാലു (58), മൈലം പെരുംകുളം തൈകൂട്ടത്തില്‍ വീട്ടില്‍ തുളസീധരന്‍ പിള്ള(60)നെയുമാണ് പിടികൂടിയത്. കൊട്ടാരക്കര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബെന്നി ജോര്‍ജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആവശ്യക്കാര്‍ക്ക് സ്ഥിരമായി ചാരായം എത്തിച്ചു കൊടുക്കുന്ന സംഘത്തില്‍ പെട്ടവരാണ് പ്രതികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.