മുന്‍ഗണനാ പട്ടിക പുനക്രമീകരിക്കണം: ഒബിസി മോര്‍ച്ച

Wednesday 3 January 2018 2:27 pm IST

മലപ്പുറം: അനര്‍ഹരെ ഒഴിവാക്കിയും അര്‍ഹരായവരെ കൂട്ടിച്ചേര്‍ത്തും മുന്‍ഗണനാപട്ടിക പുനക്രമീകരിക്കണമെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന ഖജാന്‍ജി ആര്‍.സുധാകരന്‍ ആവശ്യപ്പെട്ടു. ജില്ലാ സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സര്‍ക്കാരില്‍ ഒബിസി വിഭാഗങ്ങള്‍ക്കായി നിരവധി പദ്ധതികളുണ്ട്. പക്ഷേ അവയൊന്നും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ല, ഇതിന് മറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു. ആനുകൂല്യങ്ങളെ കുറിച്ച് പ്രവര്‍ത്തകരെ ബോധവാന്മാരാക്കാനായി 12ന് തിരൂരില്‍ ശില്‍പശാല സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് മനോജ് പാറശ്ശേരി അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.അനില്‍കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി.സജീഷ്, ശിവദാസന്‍ ആലിപ്പറമ്പ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.