ചെറുപുഴ: പ്രതീക്ഷ വയലായിയുടെ ആറാമത് പുരുഷ-വനിതാ കബഡി ഫെസ്റ്റ് നാളെ നടക്കും. അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് ചെറുപുഴ പഞ്ചായത്ത് തല സ്കൂള്‍ ടീം മല്‍സരം ആരംഭിക്കും. തുടര്‍ന്ന് കണ്ണൂര്‍കാസര്‍ഗോഡ് ജില്ലാ സീനിയര്‍ പുരുഷ കബഡി മല്‍സരം നടക്കും. ആറിന് വൈകുന്നേരം അഞ്ചിന് സീനിയര്‍ വനിത കബഡി. തുടര്‍ന്ന് പഴയകാല കബഡി താരങ്ങള്‍ അണിനിരക്കുന്ന വെറ്ററന്‍സ് കബഡി. ആറുമണിക്ക് നടക്കുന്ന പൊതു സമ്മേളനം സംസ്ഥാന കബഡി അസോസിയേഷന് വൈസ് പ്രസിഡന്റ് വി.എം. ദാമോദരന്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം മനോജ് വടക്കേല്‍ അധ്യക്ഷത വഹിക്കും. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് വിശിഷ്ടാതിഥിയായിരിക്കും. ഇ. ഭാസ്കരന്, ജഗതീഷ് കുമ്പള, ഇട്ടുമ്മല്‍ ഭാസ്കരന്, ജോമല്‍ ജോയി, പി.രാമചന്ദ്രന് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: