ലാലുവിന്റെ ശിക്ഷ ഇന്ന്

Thursday 4 January 2018 2:47 am IST

റാഞ്ചി: രണ്ടാം കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ഡെജി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ശിക്ഷ ഇന്ന് വിധിക്കും. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ഇന്നലെ വിധി പറയാനിരുന്നതാണ്. വിന്ദേശ്വരി പ്രസാദ് എന്ന അഭിഭാഷകയുടെ മരണത്തെത്തുടര്‍ന്നു വിധി മാറ്റിവെക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെടുകയായിരുന്നു.

ലാലുപ്രസാദ് യാദവ് ഉള്‍പ്പെടെ 16 പേര്‍ കുറ്റക്കാരാണെന്ന് സിബിഐ കോടതി ജഡ്ജി കണ്ടെത്തിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് റാഞ്ചിയില്‍ സുരക്ഷ പൊലീസ് സുരക്ഷ ശക്തമാക്കി. പ്രായം കണക്കിലെടുത്ത് ലാലുവിന് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു.

1994-96 കാലത്ത് ദേവ്ഗഡ് ട്രഷറിയില്‍ നിന്നും 84.5 ലക്ഷം രൂപ പിന്‍വലിച്ച കേസിലാണ് ഇന്നത്തെ വിധി. 950 കോടി രൂപയുടെ കാലിത്തീറ്റ അഴിമതിക്കേസില്‍ 53 കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2013ല്‍ ആദ്യത്തെ കാലിത്തീറ്റ അഴിമതിക്കേസില്‍ ലാലുവിന് അഞ്ചുവര്‍ഷം തടവ് വിധിച്ചിരുന്നു. എന്നാല്‍ രണ്ടു മാസത്തെ ജയില്‍ വാസത്തിനു ശേഷം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി ജ്യാമത്തിലിറങ്ങി.

ആര്‍ജെഡി നേതാക്കളായ രഘുവംശ് പ്രസാദ് സിംഗ്, ശിവാനന്ദ് തിവാരി, ലാലു പ്രസാദിന്റെ മകന്‍ തേജസ്വി യാദവ്, കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി എന്നിവരോട് ജനുവരി 23ന് സ്‌പെഷ്യല്‍ കോടതി മുമ്പാകെ ഹാജരാകാന്‍ കോടതി ഉത്തരവുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.