തൃശൂര്‍: മുത്തലാഖ് വിഷയത്തിലെടുത്ത തീരുമാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഴുവന്‍ സ്ത്രീകളുടെയും ആത്മാഭിമാനം ഉയര്‍ത്തിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്. മഹിളാമോര്‍ച്ച സംസ്ഥാനസമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സ്വന്തം ആരോഗ്യത്തെക്കുറിച്ച് വളരെ ശ്രദ്ധാലുവായ ആരോഗ്യ മന്ത്രി കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലുമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലായ്മയെ അറിഞ്ഞുകൊണ്ട് അവഗണിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യമൊരുക്കി കടമ നിര്‍വഹിക്കാന്‍ തയാറായില്ലെങ്കില്‍ മന്ത്രി രാജിവെക്കണം, ശോഭ ആവശ്യപ്പെട്ടു.
മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ്, ജനറല്‍ സെക്രട്ടറിമാരായ അഡ്വ.സി.നിവേദിത, ജയ സദാനന്ദന്, ബിജെപി സംസ്ഥാന ഉപാധ്യക്ഷ എം.എസ്. സമ്പൂര്‍ണ, മഹിളമോര്‍ച്ച നേതാക്കളായ പ്രമീള നായിക്, രാധാമണി, രാജി പ്രസാദ്, പത്മിനി പ്രകാശന്, പ്രമീള സുദര്ശനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: